Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft

Alappuzha

തി​രു​വാ​ഭ​ര​ണം മോ​ഷണം: മേ​ൽ​ശാ​ന്തി അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ക​സ്റ്റ​ഡി​യി​ൽ. മേ​ൽ​ശാ​ന്തി കു​ട്ട​മ്പേ​രൂ​ർ ഇ​ള​മ​ൺ മ​ഠം രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി(59)യെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്.

തി​രു​വാ​ഭ​ര​ണം സം​ബ​ധ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക്ഷേ​ത്രം ത​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ സ​ബ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ് ഇ​ന്ന​ലെ മേ​ൽ​ശാ​ന്തി സ്ഥാ​നം ഒ​ഴി​യാ​നി​രി​ക്കെ​യാ​ണ് തി​രു​വാ​ഭ​ര​ണം സം​ബ​ന്ധി​ച്ചും പ​രാ​തി ഉ​യ​ർ​ന്ന​ത്. സ്ഥാ​നം ഒ​ഴി​യു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ന്‍റെ ഔ​ദോ​ഗി​ക റി​സീ​വ​ർ അ​ഡ്വ.​ എം. ശ്രീ​ലേ​ഖ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ൽ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തുട​ർ​ന്ന് അ​പ്രൈ​സ​ർ​ക്കു മു​ന്നി​ൽ തി​രു​വാ​ഭ​ര​ണം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് മൂ​ന്നു പ​വ​നോ​ളം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യും പ​ക​രം ഡ്യൂ​പ്ലി​ക്കേ​റ്റ് വ​ച്ച​താ​യും മ​ന​സി​ലാ​ക്കി​യ​ത്.

തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി​യെ ക​സ്റ്റ​ഡി​ലെടു​ത്ത് മാ​ന്നാ​ർ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​ല​യും ര​ണ്ടു താ​ലി​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. മാ​ല വി​ല്പ​ന ന​ട​ത്തി​യ​താ​യും ലോ​ക്ക​റ്റു​ക​ൾ പ​ണ​യം വ​ച്ച​താ​യും രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മാ​ന്നാ​ർ പോലി​സ് എ​സ്എ​ച്ച്ഒ എ​സ്.​വി. ബി​ജു, എ​സ്ഐ ഷൈ​ജ, എ​എ​സ്ഐമാ​രാ​യ ര​ജി​ത, റി​യാ​സ്, സി​പി​ഒ അ​ന​ന്ദു ബാ​ലു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

District News

പ​ട്ടാ​പ്പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ​ണം

എ​ട​ക്ക​ര: സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ക​ട​യു​ട​മ​യു​ടെ സ്കൂ​ട്ട​ർ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം പോ​യി. പാ​ലു​ണ്ട വ​ള​വി​ൽ വെ​സ്റ്റ് കോ​ണ്‍​ക്രീ​റ്റ് പ്രൊ​ഡ​ക്‌ട​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന കെ.​കെ. അ​ഭി​ലാ​ഷി​ന്‍റെ കെഎ​ൽ 71 സി 9621 ​ന​ന്പ​ർ ആ​ക‌്ടീ​വ​യാ​ണ് ഇ​ന്ന​ലെ മോ​ഷ​ണം പോ​യ​ത്.

രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. മോ​ഷ്ടാ​വ് സൂ​ക​ട്ട​റു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഭി​ലാ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ട​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വ് സ്കൂ​ട്ട​റു​മാ​യി നാ​ടു​കാ​ണി​ച്ചു​രം വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ട​ക്ക​ര പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ്; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷീ​ബ, റീ​ന, രാ​ജ​ൻ, ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് മ​ണ​ക്കാ​ട് ആ​സൂ​ത്രി​ത ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പും ഇ​തേ സം​ഘം പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ലം നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വും അ​മ്മ​യും നാ​ല് വ​ർ​ഷ​മാ​യി ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​വു​ക​യെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ളി​ക​പ്പു​റം 15-ാം ന​മ്പ​ർ അ​ര​വ​ണ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ അ​റ​യ്ക്ക​ൽ തെ​ക്ക​തി​ൽ ജി​ഷ്ണു സ​ജി​കു​മാ​റി​നെ​യാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചെ​ന്നൈ​യി​ലെ എ​സ്ഐ വ​ടി​വേ​ലി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ 10,000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ കൗ​ണ്ട​റു​ക​ളി​ൽ അ​പ്പം, അ​ര​വ​ണ എ​ന്നി​വ ന​ൽ​കു​ന്ന​ത് ധ​ന​ല​ക്ഷ്മി ബാ​ങ്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​യാ​ണ്. ഈ ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ഷ്ണു.

വ​ടി​വേ​ൽ അ​പ്പ​വും അ​ര​വ​ണ​യും പ്ര​സാ​ദ​വും വാ​ങ്ങി​യ​ശേ​ഷം എ​ടി​എം കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യാ​ൻ ജി​ഷ്‌​ണു​വി​ന് ന​ൽ​കി. ഈ ​സ​മ​യം ജി​ഷ്‌​ണു ര​ഹ​സ്യ പി​ൻ ന​മ്പ​ർ മ​ന​സി​ലാ​ക്കി. സ്വൈ​പ്പ് ചെ​യ്യാ​ൻ ന​ൽ​കി​യ കാ​ർ​ഡി​ന് പ​ക​രം കൈ​യി​ൽ ക​രു​തി​യ മ​റ്റൊ​രു കാ​ർ​ഡാ​ണ് ഇ​യാ​ൾ എ​സ്എ​ക്ക് തി​രി​ച്ചു​ന​ൽ​കി​യ​ത്.

ഇ​ത​റി​യാ​തെ എ​സ്എ​യും സം​ഘ​വും ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി. തു​ട​ർ​ന്ന് ജി​ഷ്‌​ണു മോ​ഷ്‌​ടി​ച്ച എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ന്നി​ധാ​ന​ത്തെ ധ​ന​ല​ക്ഷ്മ‌ി ബാ​ങ്ക് ശാ​ഖ​യി​ൽ​നി​ന്ന് 10,000 രൂ​പ പി​ൻ​വ​ലി​ച്ചു.

പ​ണം പി​ൻ​വ​ലി​ച്ചെ​ന്ന സ​ന്ദേ​ശം എ​സ്എ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

ആ​ദി​വാ​സി​ യു​വാ​വി​നു മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് ക്രൂ​ര​മ​ർ​ദ​നം

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി പാ​​​ലൂ​​​രി​​​ൽ പ​​​ച്ച​​​മ​​​രു​​​ന്നു​​​വേ​​​ര് മോ​​​ഷ്ടി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ആ​​​ദി​​​വാ​​​സി​​​യു​​​വാ​​​വി​​​നു ക്രൂ​​​ര​​​മ​​​ർ​​​ദ​​​നം. മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പാ​​​ലൂ​​​ർ സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ത​​​ല​​​യോ​​​ട്ടി​​​ക്കു പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ണി​​​ക​​​ണ്ഠ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞു ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യി​​​ട്ടും പോ​​​ലീ​​​സ് നി​​​സാ​​​ര​​​വ​​​കു​​​പ്പു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ചു​​​മ​​​ത്തി​​​യ​​​തെ​​​ന്നു കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു.


ആ​​​ദി​​​വാ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്നു കാ​​​ട്ടി​​​ലെ വേ​​​രു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന രാ​​​മ​​​രാ​​​ജ് എ​​​ന്ന​​​യാ​​​ളാ​​​ണു മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ കു​​​ടും​​​ബം ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണു സം​​​ഭ​​​വം.


എ​​​ട്ടി​​​നു മ​​​ണി​​​ക​​​ണ്ഠ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു വാ​​​ദ്യോ​​​പ​​​ക​​​ര​​​ണം വാ​​​യി​​​ക്കാ​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു പോ​​​കു​​​ക​​​യും ചെ​​​യ്തു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു യു​​​വാ​​​വ് കോ​​​ഴി​​​ക്കോ​​​ട്ടു​​​വ​​​ച്ച് ത​​​ള​​​ർ​​​ന്നു​​​വീ​​​ണു. തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ശ​​​സ്ത്ര​​​കി​​​യ ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സം​​​ശ​​​യം​​​തോ​​​ന്നി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രാ​​ണു പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.


പി​​​ന്നീ​​​ട് അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ പു​​​തൂ​​​ർ പോ​​​ലീ​​​സ് കോ​​​ഴി​​​ക്കോ​​​ടെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​ണു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം. മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ത​​​ല​​​യോ​​​ട്ടി​​​ക്കു ക്ഷ​​​ത​​​മേ​​​റ്റി​​​ട്ടും വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വ​​​കു​​​പ്പു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി നി​​​സാ​​​ര​​​വ​​​കു​​​പ്പു​​​ക​​​ൾ​​​മാ​​​ത്ര​​​മാ​​​ണ് ചു​​​മ​​​ത്തി​​​യ​​​തെ​​​ന്നു​​​മാ​​​ണ് കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

Kerala

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചെ​ന്ന് പ​രാ​തി

ഇ​ടു​ക്കി: വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചെ​ന്ന് പ​രാ​തി. ഇ​ടു​ക്കി രാ​ജ​കു​മാ​രി ന​ടു​മ​റ്റം പാ​ല​കു​ന്നേ​ല്‍ ടോ​മി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ടോ​മി​യു​ടെ മാ​താ​വ് മ​റി​യ​ക്കു​ട്ടി ഒ​റ്റ​യ്ക്ക് വീ​ട്ടി​ലു​ള്ള​പ്പോ​ഴാ​ണ് സ്ത്രീ​യു​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘം മു​ഖം മൂ​ടി ധ​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ക്ര​മി സം​ഘം മ​റി​യ​ക്കു​ട്ടി​യെ തു​ണി ഉ​പ​യോ​ഗി​ച്ച് മേ​ശ​യു​ടെ കാ​ലി​ല്‍ കെ​ട്ടി​യി​ട്ട ശേ​ഷം അ​ണി​ഞ്ഞി​രു​ന്ന ഒ​ന്ന​ര​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി​യെ​ടു​ക്കു​ക​യും അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 5000 രൂ​പ എ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ കെ​ട്ട​ഴി​ച്ച് പു​റ​ത്തെ​ത്തി​യ മ​റി​യ​ക്കു​ട്ടി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ പ​ണി ചെ​യ്യു​ന്ന​വ​രെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ല്‍ രാ​ജ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ടി​നു സ​മീ​പ​ത്തു നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഒ​രു ബൈ​ക്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ.​വാ​സു​വി​നെ എ​സ്ഐ​ടി സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​യാ​ണ് വാ​സു.

ക​ട്ടി​ള​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ന​ൽ​കി​യ​ത് എ​ൻ.​വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് വാ​സു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റും ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​മാ​യ മു​രാ​രി ബാ​ബു​വും വാ​സു​വി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ന്‍. വാ​സു​വി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സു​ധീ​ഷ് കു​മാ​ര്‍ എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു‌​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഇ​ഞ്ച​ക്ക​ലി​ലെ ഓ​ഫീ​സി​ൽ വാ​സു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ രേ​ഖ​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​തി​ൽ വാ​സു​വി​ന് മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് വാ​സു ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. റാ​ന്നി കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് വാ​സു​വി​നെ ഹാ​ജ​രാ​ക്കു​ന്ന​ത്.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ് കൊ​ള്ള​ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

റാ​ന്നി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ന്ത്രി​മാ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ടി ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. ഈ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണം; ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​നു മു​ന്നേ വി​ധി എ​ഴു​തേ​ണ്ട കാ​ര്യ​മി​ല്ല. അ​ന്വേ​ഷ​ണ​ത്തെ എ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ബാ​ധി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് ആ​രൊ​ക്കെ ജ​യി​ലി​ൽ പോ​കു​മെ​ന്ന് അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​ന വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യി വ​ന്ന സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ അ​തു ന​ട​പ്പാ​ക്കും.

എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ന​മ്പം വി​ഷ​യ​ത്തി​ൽ ജ​സ്‌​റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

വ​ല​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി

വെ​ള്ളൂ​ർ: മ​ത്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ചെ​റു​ക​ര​യി​ൽ മ​ത്‍​സ്യ​ത്തൊഴി​ലാ​ളി​ക​ളാ​യ എം.​ടി.​ ദി​ലീ​പ് മ​ണ​മേ​ൽ, എം.​കെ. ​ബാ​ബു മു​ള​മ്പാ​ത്ത്, സു​ധ​ൻ പൂ​ത്തു​രു​ത്തി, ശോ​ഭ​ന​ൻ തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ വ​ല​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷണംപോ​യ​ത്.

 

മ​ത്‍​സ്യ​ബ​ന്ധ​നോപ​ക​ര​ണ​ങ്ങ​ളും വ​ള്ള​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ത്‍​സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മേ​ഖ​ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ മു​ളന്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up